കുറ്റ്യാടി: മമുള്ളങ്കുന്നിലെ വാട്‌സ്ആപ്പ് കൂട്ടായ്മയായ ചങ്ങായിസ് രുതോങ്കര പഞ്ചായത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് ടി.വി വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിക്കുന്ന വിദ്യാർത്ഥികളെ സ്‌കൂളുകളുടെയും അധികൃതരുടെ നിർദ്ദേശാനുസരണമാണ് തിരഞ്ഞെടുത്തത്. സെന്റ് മേരീസ് ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അർജുൻ കൃഷ്ണയ്‌ക്കും മണ്ണൂർ എൽ.പി സ്‌കൂളിലെ സായി വിനോദിനുമാണ് ടി.വി നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചങ്ങായിസ് കൂട്ടായ്മ സാമ്പത്തിക കഴിഞ്ഞാഴ്ച സഹായം നൽകിയിരുന്നു.
.