കോഴിക്കോട്: സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി ദി കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് മെഡിക്കൽ കോളേജിൽ ജൈവകൃഷി ആരംഭിച്ചു. എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ഷെറീന വിജയൻ, കോഴിക്കോട് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എൻ.എം.ഷീജ, ബാങ്ക് ചെയർമാൻ എ.വി.വിശ്വനാഥൻ, വൈസ് ചെയർപേഴ്‌സൺ എ.ബേബി സരോജം,ഡയറക്ടർമാരായ .കെ.ദീപക്, .കെ.ഭാഗീരഥി, .പി.ജയസുധ, ജനറൽ മാനേജർ ഇ.സുനിൽ കുമാർ, റിട്ട.കൃഷി ഓഫീസർ .കെ.സി.തുളസീദാസ് എന്നിവർ സംബന്ധിച്ചു.