gold
ആഭരണ നിർമ്മാണ തൊഴിലാളി സംഘം (ബി.എം.എസ്) ക്ഷേമനിധി ബോർഡ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ബി.എം.എസ് ജില്ലാ ജോ.സെക്രട്ടറി കെ. ജഗത്ത് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ചികിത്സാ സഹായം കിട്ടാതെ കല്ലാച്ചിയിലെ ജസ്ന (35) എന്ന തൊഴിലാളി മരിച്ചതിൽ പ്രതിഷേധിച്ച് ആഭരണ നിർമ്മാണ തൊഴിലാളി സംഘം (ബി.എം.എസ്) ക്ഷേമനിധി ബോർഡ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ബി.എം.എസ് ജില്ലാ ജോ.സെക്രട്ടറി കെ. ജഗത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രജീഷ് പെരുമണ്ണ, കെ.വി. സെൽവരാജ് എന്നിവർ പ്രസംഗിച്ചു. ആഭരണ നിർമ്മാണ തൊഴിലാളി ജില്ലാ സെക്രട്ടറി പി.ബിന്ദു സ്വാഗതം പറഞ്ഞു.രാജേഷ്, സെൽവൻ, സിന്ധു എന്നിവർ നേതൃത്വം നൽകി.