വടകര: കാർഷിക വിള ഇൻഷുറൻസ് ദിനാചരണത്തിന്റെ ഭാഗമായി അഴിയൂർ കൃഷിഭവനിൽ 500 പേരെ ഇൻഷുറൻസ്‌ സ്കീമിൽ അംഗമാക്കാൻ പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വാർഡ് തലത്തിൽ ഇൻഷുറൻസ് ക്യാമ്പ് സംഘടിപ്പിക്കും. തരിശു നിലങ്ങൾ കൃഷി യോഗ്യമാക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സിന്ധു വി.കെ, ഉഷ ചാത്തൻക്കണ്ടി, പി.പി. ശ്രീധരൻ, പി. വാസു, പ്രദീപ് ചോമ്പാല, പി.എം. അശോകൻ, എ. രാധാകൃഷ്ണൻ, കെ.പി. പ്രമോദ്‌, കെ.എ. സുരേന്ദ്രൻ, കെ.വി. രാജൻ, ഒ ബാലൻ, പി. നാരായണൻ എന്നിവർ സംസാരിച്ചു.