കുന്ദമംഗലം: കാരന്തൂർ ഓവുങ്ങരയ്ക്ക് സമീപം തെല്ലശ്ശേരി കോയട്ടിയുടെ ഉടമസ്ഥതയിലുള്ള നിഹാൽ ട്രേഡേഴ്സ് ഹാർഡ്‌വേർ കടയിൽ മോഷണം. കൗണ്ടറിൽ നിന്ന് ഏതാണ്ട് ആയിരം രൂപ കവർന്നു. ഷട്ടറിന്റെ പുറത്തുള്ള ഗ്രിൽസിന്റെ പൂട്ട് പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി.