കോഴിക്കോട്: അത്യുത്പാദന ശേഷിയുള്ളവയെന്ന വ്യാജേന പല ജില്ലകളിലും വ്യാജ തെങ്ങിൻ തൈകൾ വിൽക്കുന്നുണ്ടെന്ന് കൃഷി വകുപ്പ് അറിയിച്ചു. ഗവേഷണ കേന്ദ്രം ഉത്പാദിപ്പിക്കുന്ന തെങ്ങിൻ തൈകൾ കായംകുളം, കാസർകോട് എന്നിവിടങ്ങളിലെ ഫാമുകൾ വഴിയും വിവിധ ഫാമുകളിൽ ഉത്പാദിപ്പിക്കുന്നവ കൃഷിഭവനുകളിലൂടെയുമാണ് വിതരണം ചെയ്യുന്നത്. നാളികേര വികസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേരകേരളം സമൃദ്ധ കേരളം പദ്ധതി പ്രകാരം ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ അതാത് കൃഷിഭവനിലൂടെയാണ് വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള വില്പന ജനത്തിന്‍റ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന വിവരം അതാത് കൃഷി ഓഫീസർമാരുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും കൃഷി ഡയറക്ടർ അറിയിച്ചു.