school
തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി.സ്കൂൾ കെട്ടിട ശിലാസ്ഥാപനം കെ.ദാസൻ എം.എൽ.എ നിർവഹിക്കുന്നു

പയ്യോളി: പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 29 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി.സ്കൂളിന്റെ പുതിയ കെട്ടിടത്തിന് കെ.ദാസൻ എം.എൽ.എ ശിലയിട്ടു. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ടി.റജുല, വാർഡ് മെമ്പർമാരായ എം.കെ.പ്രേമൻ, ടി.ഖാലിദ്, എ.ഇ.ഒ പി.രാജീവ്, ബി.ബി.സി പി.അനുരാജ്, ബി.ആർ.സി ട്രെയിനർ കെ.രാഹുൽ, പ്രധാനാദ്ധ്യാപിക ടി.എൻ.വത്സല, പി.ടി.എ പ്രസിഡന്റ് ബാബു നല്ലോളി, എ.ഇ.മുഹമ്മദ് ഷഫീഖ് എന്നിവർ പ്രസംഗിച്ചു.