നരിക്കുനി: നരിക്കുനിയെ സ്വയം പര്യാപ്തമാക്കുനതിന് സുഭിക്ഷ കേരളത്തിന്റെ ഭാഗമായി പാറന്നൂർ അക്ഷര സാംസ്‌കാരിക വേദി മത്സ്യസമദ്ധി പദ്ധതി തുടങ്ങി. സ്വന്തം സ്ഥലങ്ങൾ, പൊതുകുളങ്ങൾ,സ് വകാര്യ വ്യക്തികളുടെ കുളങ്ങൾ എന്നിവിടങ്ങളിലാണ് മത്സ്യക്കൃഷി ചെയ്യുന്നത്. കേരള ഫിഷറീസ് വകുപ്പ്, ജില്ലാ പഞ്ചായത്ത്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്, നരിക്കുനി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നാണ് മത്സ്യക്കൃഷിക്കുള്ള സഹായങ്ങൾ നൽകുന്നത്.
ഒന്നാംഘട്ടത്തിൽ അക്ഷര സാംസ്‌കാരിക വേദി കുടുംബാംഗങ്ങളുടെ വീടുകളിലാണ് പദ്ധതി ആരംഭിച്ചത്. അടുത്ത ഘട്ടത്തിൽ താത്പര്യമുള്ള നരിക്കുനി പഞ്ചായത്തിലെ എല്ലാവരുടെയും വീടുകളിൽ മത്സ്യകൃഷി നടത്തും. കുളങ്ങളില്ലാത്തവർക്ക് ടാർപായ ഉപയോഗിച്ച് താത്കാലിക മത്സ്യക്കൃഷിയും ഒരുക്കി കൊടുക്കും. പരിശീലനങ്ങളും മത്സ്യക്കുഞ്ഞുങ്ങളെയും അക്ഷര സാംസ്‌കാരിക വേദി പ്രവർത്തകരാണ് നൽകുന്നത്.