കുറ്റ്യാടി: വേളം ഗ്രാമപഞ്ചായത്ത് കാപ്പുമലയിൽ തൊഴിലുറപ്പ് തൊഴിലാളി കിഴക്കെ പറമ്പിൽ ചന്ദ്രൻ (52) പണിസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. കാപ്പുമല വാട്ടർ ടാങ്ക് പരിസരത്ത് ഭാര്യ ബിന്ദുവുമുണ്ടായിരുന്നു ഒപ്പം. അസ്വസ്ഥത തോന്നിയപ്പോഴേക്കും കുഴഞ്ഞു വീണിരുന്നു. ഉടനെ സഹപ്രവർത്തകരായ സ്ത്രീ തൊഴിലാളികളും നാട്ടുകാരും ചേർന്ന് കുറ്റ്യാടി ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏകമകൻ: അഭിൻ ചന്ദ്രൻ. അമ്മ: കല്യാണി.
പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്കാരം ഇന്നലെ വൈകിട്ട് ചെറുകുന്നിലെ വീട്ട് വളപ്പിൽ നടന്നു.