എടച്ചേരി: 10ാം വാർഡ് കണ്ടോത്ത് മുക്കിൽ ജീവതാര കാർഷിക കൂട്ടായ്മ ആരംഭിച്ച കരനെൽ കൃഷിയുടെ വിത്തിടലും ഓൺലൈൻ പഠന സൗകര്യത്തിന് പ്രദേശത്തെ 5 വിദ്യാർത്ഥികൾക്ക് ടി.വി വിതരണവും എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ശ്രീജ, വാർഡ് മെമ്പർ സി.കെ.ഷീജ, വികസന സമിതി കൺവീനർ കെ.പി.രാജൻ എന്നിവർ പ്രസംഗിച്ചു. ജീവതാര കാർഷിക കൂട്ടായ്മ പ്രസിഡന്റ് പി.ടി.ദിലീപ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി.കെ.സുകേഷ് സ്വാഗതവും പി.ടി.വിനോദൻ നന്ദിയും പറഞ്ഞു.