കൊയിലാണ്ടി: കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് മുൻ പ്രസിഡന്റ് അഡ്വ.കെ.പി.ദേവദാസിന്റെ പതിനാറാം ചരമ വാർഷിക ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം വി.ടി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂർ, കെ.പി.വിനോദ് കുമാർ, നടേരി ഭാസ്‌കരൻ, അഡ്വ.സതീഷ് കുമാർ, പി.കെ.ശങ്കരൻ, എ.അബ്ദുൾ ഷുക്കൂർ, ഉണ്ണികൃഷ്ണൻ മരളൂർ, അഡ്വ.ഉമേന്ദ്രൻ എന്നിവർ സംസാരിച്ചു.