photo
എരമംഗലം ഗവ.എൽ.പി സ്കൂളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിക്കുന്നു

ബാലുശ്ശേരി: എരമംഗലം ഗവ.എൽ.പി സ്കൂളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി അദ്ധ്യാപകരും റിട്ട. പ്രധാനാദ്ധ്യാപികയും ചേർന്ന് ടെലിവിഷനുകൾ നൽകി. ബാലുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ടി വി വിതരണം നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ.ഗണേശൻ, റിട്ട. പ്രധാനാദ്ധ്യാപിക കെ.സതിരത്നം, പ്രധാനാദ്ധ്യാപിക ഗീത, ഗംഗാധരൻ കിടാവ്, റഫീഖ്, എസ്.ആർ.ജി കൺവീനർ നിഷ, ടി.പി രാഘവൻ എന്നിവർ പങ്കെടുത്തു.