കോഴിക്കോട്: പെട്രോൾ ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് ഐ.എൻ.എൽ ഡെമോക്രാറ്റിക് ജില്ലാ കമ്മിറ്റി കോഴിക്കോട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കരീം പുതുപ്പാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.ടി. കദീജ മുഖ്യപ്രഭാഷണം നടത്തി. സലാം വളപ്പിൽ, സമീറ പയ്യോളി, സക്കീർ ചെമ്മാണിയോട്, ഷാഹീദ് പുറക്കാട്ടിരി , കരീം കല്ലേരി, കെ. റാഷിദ് എന്നിവർ പ്രസംഗിച്ചു.