കോഴിക്കോട്: നിർധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി സിറ്റി ജനത കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ്. ആദ്യഘട്ടത്തിൽ അത്തോളി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ ടി.വി നൽകി. ട്രസ്റ്റ് ചെയർമാൻ കൂടിയായ കെ.പി.സി.സി അംഗം കെ.വി.സുബ്രഹ്മണ്യൻ വാർഡ് മെമ്പർ ഷീബാ രാമചന്ദ്രന് ടി.വി കൈമാറി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്, പി.ടി. ജനാർദ്ദനൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കോട്ടക്കിൽ തുടങ്ങിയവർ പങ്കെടുത്തു.