post
സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടന്ന വടകര ഹെഡ് പോസ്റ്റോഫീസ് ഉപരോധം ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് റാം മനോഹർ ഉദ്ഘാടനം ചെയ്യുന്നു

വടകര കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധന തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമര സമിതി വടകര ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് റാം മനോഹർ ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എൻ.പി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ദിൽവേദ്, സുനിൽകുമാർ,ടി.സുഗതൻ, പി.അനീഷ് എന്നിവർ പ്രസംഗിച്ചു.