kodiyathur
കൊടിയത്തൂരിലെ കുടുംബശ്രീ അംഗങ്ങളിൽ നിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സ്വരൂപിച്ച തുക ജോർജ് എം തോമസ് എം.എൽ.എയ്ക്ക് പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ സുജാത വിശ്വൻ കൈമാറിയപ്പോൾ കൈമാറുന്നു

കൊടിയത്തൂർ: പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളിൽ നിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സ്വരൂപിച്ച 56,425 രൂപ പഞ്ചായത്ത് സി.ഡി.എസ് ചെയർ പേഴ്‌സൺ സുജാത വിശ്വൻ ജോർജ് എം തോമസ് എം.എൽ.എയ്ക്ക് കൈമാറി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ്, സ്റ്റാൻഡിംഗ് കമ്മിറ്റി കെ.പി. ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി സി.സന്തോഷ്, അസി. സെക്രട്ടറി പ്രിൻസിയ, മെമ്പർമാരായ കബീർ കണിയാത്ത്, ചേറ്റൂർ മുഹമ്മദ്, മുഹമ്മദ്, റുബീന, അൽഫോൻസ എന്നിവർ പങ്കെടുത്തു.