കൊടുവള്ളി: പീപ്പിൾസ് ഫൗണ്ടേഷൻ കേരളത്തിലെ ഭവനരഹിതരായവർക്ക് സമർപ്പിക്കുന്ന പീപ്പിൾസ് ഹോം പദ്ധതിയുടെ ഭാഗമായുള്ള ഭവന പദ്ധതിയുടെ ശിലാസ്ഥാപനം
വാവാട് കുരിയാണിക്കലിൽ പീപ്പിൾ ഫൗണ്ടേഷൻ ചെയർമാൻ എം.കെ.മുഹമ്മദലി നിർവ്വഹിച്ചു. ജില്ലാ കോ ഓർഡിനേറ്റർ ആർ.കെ.അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. എം. വൈ. യുസുഫ് ഹാജി പദ്ധതി വിശദീകരിച്ചു.