കേരളത്തിൽ സമ്പൂർണമായും സഹകരണ മേഖലയിൽ ഉയർന്നുവന്ന ആദ്യ ടെക്നിക്കൽ കാമ്പസ് ; ഉള്ള്യേരിയിലെ എം.ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയ്ക്ക് (എം.ഡിറ്റ് ) അവകാശപ്പെട്ടതാണ് ഈ വിശേഷണം. ഇതിനകം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിരയിൽ തിളക്കമാർന്ന പേരായി മാറിക്കഴിഞ്ഞു ഈ സ്ഥാപനത്തിന്റേത്. സാമൂഹ്യ പ്രതിബദ്ധതയുള്ള എൻജിനിയർമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2012-ലാണ് ഒരു പറ്റം വിദ്യാസമ്പന്നരുടെ സഹകരണത്തോടെ പ്രവാസി ഷെയർ ഉപയോഗിച്ച് 30 ഏക്കറിൽ എം ഡിറ്റ് യാഥാർത്ഥ്യമാക്കിയത്. കുറഞ്ഞ കാലം കൊണ്ടു തന്നെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഈ സ്ഥാപനത്തിന് അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് വഴി തുറക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട സ്ഥാപനത്തിന് ഈ എട്ടു വർഷത്തിനിടയിൽ ആ ദിശയിൽ ഏറെ മുന്നേറാൻ കഴിഞ്ഞു. 2008 - ലാണ് സംഘം രൂപീകരിക്കുന്നത്. കോഴിക്കോടിന്റെ രാഷ്ട്രീയ - സാമൂഹ്യ - സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന എം.ദാസന്റെ സ്മരണ മുൻനിറുത്തി എം.ഡിറ്റ് സ്ഥാപിക്കുകയായിരുന്നു. ആൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെയും (എ.ഐ.സി.ടി.ഇ) കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെയും അംഗീകാരത്തോടെ എം.ഡിറ്റ് പ്രവർത്തനമാരംഭിച്ചപ്പോൾ ബി.ടെക് നാലു ബ്രാഞ്ചുകളിലായി 240 വിദ്യാർത്ഥികളായിരുന്നു ആദ്യ ബാച്ചിലുണ്ടായിരുന്നത്. തൊട്ടടുത്ത വർഷം തന്നെ പുതിയ ബി.ടെക്, എം.ടെക് കോഴ്സുകൾ തുടങ്ങാൻ സാധിച്ചു. 2015ൽ പുതിയ പോളിടെക്നിക് കോളേജായി. 2017ൽ പാർട്ട് ടൈം ബി.ടെക് കോഴ്സും തുടങ്ങി. ജില്ലയിൽ പാർട്ട് ടൈം ബി.ടെക് കോഴ്സ് നടത്തുന്ന ഏകസ്ഥാപനമെന്ന സവിശേഷത കൂടിയുണ്ട് എം.ഡിറ്റിന്. ഫാക്കൽറ്റി നിരയിൽ പ്രഗത്ഭ അദ്ധ്യാപകരാണെന്നതു കൊണ്ടുതന്നെ മികച്ച ശിക്ഷണം എം ഡിറ്റിൽ ഉറപ്പാക്കാനാവുന്നു. അച്ചടക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നതും ഈ കാമ്പസിനെ എപ്പോഴും വേറിട്ടുനിറുത്തുന്നുണ്ട്.
@ മികച്ച സാരഥ്യം
കോളേജ് ആരംഭിക്കുന്നതു മുതൽ എം.മെഹബൂബാണ് എം ഡിറ്റിന്റെ ചെയർമാൻ. എ.കെ .മണിയാണ് സംഘം പ്രസിഡന്റ്. ബീനിഷ് സെക്രട്ടറിയും. ഡോ.മഹീശനാണ് കോളേജ് പ്രിൻസിപ്പൽ.
@ എം.ദാസന്റെ ഒാർമ്മയിൽ...
കോഴിക്കോടിന്റെ വികസനത്തിന് വലിയ സംഭാവനയർപ്പിച്ച ജനകീയ നേതാവും ജനപ്രതിനിധിയുമായിരുന്നു എം. ദാസൻ. മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനാവും മുമ്പ് അദ്ധ്യാപകൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. ദീർഘവീക്ഷണത്തോടെ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ മാതൃകാപരമായി മുൻകൈ എടുത്തിരുന്നു അദ്ദേഹം.
ആരോഗ്യ - വിദ്യാഭ്യാസ രംഗങ്ങളിലെ വാണിജ്യതാത്പര്യങ്ങളെയും സ്വകാര്യമൂലധന സ്വാധീനത്തെയും പ്രതിരോധിക്കാനുള്ള ബദൽ സാദ്ധ്യതയെന്ന നിലയ്ക്ക് ജില്ലയിൽ സഹകരണ മേഖലയെ വളർത്തുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ ചൂഷണത്തിൽ നിന്ന് ഒഴിവായി സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകാനുള്ള ബദൽ സാദ്ധ്യതയെന്ന നിലയിൽ സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചിരുന്നു.
എം.ദാസന്റെ വികസനോന്മുഖവും കർമോത്സുകവുമായ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടായിരുന്നു സംരംഭക കൂട്ടായ്മയുടെ ശ്രമങ്ങൾക്ക് തുടക്കം. അദ്ദേഹത്തിന്റെ സ്മരണ ഉയർത്തിപ്പിടിക്കും വിധമുള്ള സ്ഥാപനമായിരിക്കണം ഉയർത്തിക്കൊണ്ടു വരേണ്ടതെന്ന തിരിച്ചറിവോടെയാണ് സഹകരണ മേഖലയിൽ വിശാലമായ സാങ്കേതിക വിദ്യാഭ്യാസ കാമ്പസ് എന്ന ലക്ഷ്യത്തിലേക്ക് ഈ കൂട്ടായ്മ കടന്നത്.വിദ്യാർത്ഥികൾക്ക് പ്രയോഗിക വിജ്ഞാനം കൂടി പകർന്ന് മികച്ച കമ്പനികളിൽ പ്ലേസ്മെന്റ് നേടുന്നതിന് സഹായിക്കുന്നതിനായി പ്ളേസ്മെന്റ് സെൽ കോളേജിൽ സജ്ജമാണ്. ഒാരോ വർഷവും പ്ലേസ്മെന്റിലൂടെ നിരവധി വിദ്യാർത്ഥികൾക്ക് ജോലി ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത, നേതൃപാടവം, സാങ്കേതിക വൈദഗ്ധ്യം എന്നീ ഗുണങ്ങൾ വളർത്തിയെടുക്കുന്നതിന് ചിട്ടയായ കർമ്മ പദ്ധതികളാണ് എം.ഡിറ്റ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനായി ചാരിറ്റി ക്ളബ്, എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് ക്ളബ് എന്നിവ രുപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ സർഗാത്മകതയും കായിക മികവും പരിപോഷിപ്പിക്കുന്നതിനായി ആർട്സ് ഫെസ്റ്റിവൽ, സ്പോർടസ്, ഗെയിംസ് തുടങ്ങിയവയും സംഘടിപ്പിക്കുന്നു.
@ ഒാട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ മെഷീൻ
കൊവിഡിനെ ഒരു പരിധി വരെ തുരുത്താൻ സാനിറ്റൈസർ ഉപയോഗിക്കുന്നതിലൂടെ കഴിയും. പക്ഷേ, പൊതുഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സാനിറ്റൈസർ ബോട്ടിലിലൂടെ തന്നെ രോഗം പകരാമെന്ന അവസ്ഥയാണ്. ഇതിന് പരിഹാരമായി കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫൂട്ട് ഒാപ്പറേറ്റിംഗ് സാനിറ്റൈസർ ഡിസ്പെൻസർ, ഒാട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ മെഷീനുകൾ നിർമ്മിച്ചിരിക്കുകയാണ്.
@ എം.ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
ബി.ടെക് റഗുലർ കോഴ്സുകൾ:
സിവിൽ എൻജിനിയറിംഗ്
മെക്കാനിക്കൽ എൻജിനിയറിംഗ്
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിംഗ്
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്,
ബിടെക് സിവിൽ( പാർട്ട്ടൈം),
കമ്പ്യൂട്ടർ സയൻസ് ആൻഡ്
എൻജിനിയറിംഗ്
@ എം ഡിറ്റ് പോളിടെക്നിക് കോളജ്
പോളിടെക്നിക് ഡിപ്ളോമ കോഴ്സുകൾ :
സിവിൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, ഇലക്ട്രാണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഓട്ടോമൊബൈൽ എൻജിനിയറിംഗ്
@കാമ്പസിന്റെ മികവുകൾ
ആധുനിക സൗകര്യങ്ങടെയുള്ള ലബോറട്ടറികൾ,
വർക്ക് ഷോപ്പുകൾ, വിവിധ കമ്പ്യൂട്ടർ- സോഫ്റ്റ്വെയർ
ലാബുകൾ,
പരിചയസമ്പന്നരായ അദ്ധ്യാപകർ
ഏറ്റവും അച്ചടക്കം നിറഞ്ഞ അന്തരീക്ഷം
മികച്ച വിജയ ശതമാനം
ഒാഡിറ്റോറിയം
ബസ് സർവീസ്
ലൈബ്രറി - ഡിജിറ്റൽ ലൈബ്രറി
കാന്റീൻ സൗകര്യം
എൻ.എസ്.എസ് യൂണിറ്ര്
ട്രെയിനിംഗ് സെൽ
100 ശതമാനം പ്ലേസ്മെന്റ്
കമ്മ്യൂണിക്കേഷൻ സ്കിൽ വർദ്ധിപ്പിക്കാൻ ലാംഗ്വേജ് ലബോറട്ടറി
ഹോസ്റ്റൽ
എം.ഡിറ്റ് വിദ്യാധൻ സ്കോളർഷിപ്പ്
@ എം.ടെക് കോഴ്സുകൾ
സിവിൽ (എൻവയൺമെന്റൽ എൻജിനിയറിംഗ് )
കമ്പ്യൂട്ടർ
സയൻസ്
@ഇൻഡസ്ട്രിയൽ വില്ലേജ്
വിദ്യാർത്ഥികളിൽ നിന്നു ഉയരുന്ന നൂതന ആശയങ്ങളെ പുതിയ ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള ഇടമാണ് ഇൻഡസ്ട്രിയൽ വില്ലേജ്. വിദ്യാർത്ഥികൾ തന്നെ നിർമ്മിച്ചതാണ് കാമ്പസിന്റെ ഗേറ്റ്.
@ എം.ദാസൻ ആർട്സ് ആൻഡ് സയൻസ് കോളേജ്
പുതിയ അദ്ധ്യയനവർഷം എം.ദാസൻ ആർട്സ് ആൻഡ് സയൻസ് കോളേജ് ആരംഭിക്കാനുള്ള പ്രവർത്തനം അവസാനഘട്ടത്തിലാണ്. ബി.എ ഇംഗ്ളീഷ്, ബി.എസ്.സി ഫിസ്ക്സ്, ബി.കോം കോ -ഒാപ്പറേഷൻ ആൻഡ് ഫിനാൻസ് എന്നിവയായിരിക്കും ഡിഗ്രി കോഴ്സുകൾ.
@ എം ഡിറ്റ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
വിദ്യാർത്ഥികൾക്ക് പുറമെ മറ്റുള്ളവർക്കും പഠന സൗകര്യം
Institution Code : DMC