onchiyam
ഐക്യട്രേഡ് യൂണിയൻ നേതൃത്വത്തിൽ നാദാപുരം റോഡിലെ സമരം സിഐ ടി യു ജില്ല സെക്രട്ടറി പി ശ്രീധരൻ ഉദ്ഘാടനം ചെയ്യന്നു

വടകര: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഒഞ്ചിയം ഏരിയയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി. നാദാപുരം റോഡിലെ സമരം സി ഐ ടി യു ജില്ലാ സെക്രട്ടറി പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ കുമാരൻ അദ്ധ്യക്ഷത വഹിച്ചു. സി പി സോമൻ, ഷീബലത, വി പി സുനീഷ് എന്നിവർ സംസാരിച്ചു. കൈനാട്ടിയിൽ ടി.എം രാജനും കുഞ്ഞിപ്പള്ളിയിൽ ടി കെ രാജനും ഓർക്കാട്ടേരിയിൽ കെ. കെ കൃഷ്ണനും സമരം ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ഒ കെ ഷാജി, എം മഹിജ, എം സുരേന്ദ്രൻ, കെ കെ ബാബു, കെ പി ഗോവിന്ദൻ എന്നിവർ സംസാരിച്ചു .