കോഴിക്കോട്: കര, നാവിക, വ്യോമ സേനകളിലും തീരദേശ സംരക്ഷണ സേനയിലും എ ഗ്രേഡ് തസ്തികകളിൽ മലബാറിലെ ഉദ്യോഗാർത്ഥികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ശ്രീദേവി അമ്മ ഫൗണ്ടേഷന്റെ വടകരയിലെ നാഷണൽ ഡിഫൻസ് അക്കാ‌ഡമിയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു. വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് ഈ മാസം 7ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. 8,9,10 തീയതികളിൽ സൗജന്യ ഓൺലൈൻ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തും. പരിശീലന ക്ലാസുകൾ ജൂലായ് 15ന് ആരംഭിക്കും. 45 ദിവസത്തെ ഓൺലൈൻ ക്രാഷ് കോഴ്‌സാണ് ലഭിക്കുക. വടകര എടോടി മുനിസിപ്പൽ പാർക്ക് റോഡിലെ എക്‌സ്‌പേർട്സ് എൻ.ഡി.എ ഡിഫൻസ് അക്കാഡമിയിലാണ് പഠന സൗകര്യം ഏർപ്പെടുത്തുന്നതെന്ന് ശ്രീദേവി അമ്മ ഫൗണ്ടേഷൻ ചെയർമാൻ ഡോ. രാജേഷ് തിരുമന വാർത്താസമ്മേളനത്തിൽ പറഞ്ഞു.കൂടുതൽ വിവരങ്ങൾ 7510139778 നമ്പറിൽ ലഭിക്കും.