കോഴിക്കോട്: ഭിന്നശേഷിക്കാർക്ക് എതിരായ കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്ക് എതിരെ നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ഡിസേബിൾഡ് പ്രതിഷേധത്തിൽ. കോഴിക്കോട് ഹെഡ്പോസ്റ്ര് ഓഫീസിന് മുന്നിൽ നാളെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭിന്നശേഷിക്കാർക്ക് കൊവിഡ് പാക്കേജ് അനുവദിക്കുക, പ്രതിമാസം 5000 രൂപ ധനസഹായം അനുവദിക്കുക, ഇന്ധനവില വർദ്ധനവ് പിൻവലിക്കുക, സൗജന്യ റേഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
വാർത്താ സമ്മേളനത്തിൽ എൻ.പി.ആർ.ഡി ദേശീയ കമ്മിറ്രി അംഗം ഓമന ലത, ദേശീയ ജോയിന്റ് സെക്രട്ടറി ഗിരീഷ് കീർത്തി, എം.പി രവീന്ദ്രനാഥൻ, വി.പി ഫെബിന എന്നിവർ പങ്കെടുത്തു.