കോഴിക്കോട്: വായനാവാരത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് 'സർഗലയ' സമിതി സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഇ-മാഗസിൻ മത്സര വിജയികളെ പ്രഖ്യാപിച്ചു. മലപ്പുറം വെസ്റ്റ് ജില്ലയിലെ സബീലുൽ ഹിദായ ഇസ്ലാമിക് കോളേജ് തയ്യാറാക്കിയ 'മലയാള പാഠാവലി' ഒന്നാം സ്ഥാനം നേടി. പാലക്കാട് കൊമ്പം യൂണിറ്റിന്റെ 'ഈ മഷി' രണ്ടാമതെത്തി. കണ്ണൂർ മുണ്ടേരി യൂണിറ്റ് തയ്യാറാക്കിയ 'സുലൈമാനി' മൂന്നാം സ്ഥാനം നേടി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ഫലപ്രഖ്യാപനം നടത്തി. ഫൈസൽ ഫൈസി മടവൂർ, മൂസ നിസാമി കാസർകോട്, സുലൈമാൻ ഉഗ്രപുരം, ശംസുദ്ദീൻ മാസ്റ്റർ ഒഴുകൂർ, അബ്ദുള്ള ഹുദവി കരുവാൻകല്ല് എന്നിവർ സംസാരിച്ചു.