കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായുള്ള മുസ്ലിം ലീഗിന്റെ കൂട്ടുകെട്ട് അംഗീകരിക്കാനാവില്ലെന്ന് കെ.എൻ.എം (മർകസുദ്ദവ) കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ഇത്തരമൊരു നിലപാട് മതേതര ആശയമുള്ള ജനവിഭാഗത്തിന്റെ പിന്തുണ മുസ്‌ലിം ലീഗിന് നഷ്ടപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി.ടി. അബ്ദുൽ മജീദ് സുല്ലമി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുൽ റശീദ് മടവൂർ, ടി.പി. ഹുസൈൻ കോയ, ശുക്കൂർ കോണിക്കൽ, പി. അബ്ദുറഹിമാൻ സുല്ലമി, പി.വി. കുഞ്ഞിക്കോയ, മെഹബൂബ് ഇടിയങ്ങര, പി.സി. അബ്ദുറഹിമാൻ, ഫൈസൽ ഇയ്യക്കാട്, എൻ.ടി. അബ്ദുറഹിമാൻ, അബ്ദുസത്താർ ഓമശ്ശേരി എന്നിവർ പ്രസംഗിച്ചു.