കോഴിക്കോട്: അന്താരാഷ്ട്ര സഹകരണ ദിനാചരണത്തിന്റെ ഭാഗമായി ചേവായൂർ സർവിസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ ചെയർമാൻ അഡ്വ.ജി.സി. പ്രശാന്ത് കുമാർ പതാക ഉയർത്തി. വിവിധ ബ്രാഞ്ചുകളിൽ വൈസ് ചെയർമാൻ കെ.പി.പുഷ്പരാജൻ, ഡയറക്ടർമാരായ പി.ടി.ജനാർദ്ദനൻ, പി.സദാനന്ദൻ, പി.കെ.സുഭാഷ്ചന്ദ്രൻ, പ്രമീള ബാലഗോപാൽ, തോട്ടത്തിൽ മോഹൻദാസ്, പി.സ്വർണലത എന്നിവരും പതാക ഉയർത്തി. മുൻ ഡയറക്ടർ കെ.വി.സുബ്രഹ്മണ്യൻ, ഡയറക്ടർ പുതിയോട്ടിൽ മോഹനൻ, ജനറൽ മാനേജർ ടി.എം.രാജീവൻ എന്നിവർ പങ്കെടുത്തു.