കുറ്റ്യാടി: കനത്ത മഴയിലും കാറ്റിലും കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ ചാപ്പൻ തോട്ടത്തിലെ വടക്കയിൽ നാരായണി അമ്മയുടെ വീട് പൂർണമായും തകർന്നു. ഇവരുടെ ബന്ധു കപ്പല് മാവുംതോട്ടത്തിൽ കുമാരനെ തലയ്ക്ക് പരിക്കേറ്റ നിലയിൽ കുറ്റ്യാടി ഗവ. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ഏതാണ്ട് എട്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ തോട്ടുംചിറ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.