വടകര : എസ് എൻ ഡി പി യോഗം വടകര 2001-ാം നമ്പർ ശാഖയുടെ മുൻ ഭരണസമിതി അംഗവും ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന കടയങ്കോട്ട് ബാലരാമന്റെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു. അനുസ്മരണ യോഗം ശാഖ പ്രസിഡന്റ് കെ.കെ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം. മണി ബാബു അദ്ധ്യക്ഷത വഹിച്ചു. പി.എം വിനോദൻ, പി.എം.ദിനേശൻ, അനിത സജീവൻ, രാജൻ, മല്ലിക മോഹൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ സ്വാഗതവും യൂണിയൻ കമ്മിറ്റി മെമ്പർ കെ.മോഹൻരാജ് നന്ദിയും പറഞ്ഞു.