കുറ്റ്യാടി: തൊട്ടിൽപാലം ചുരത്തിലെ പൂതമ്പാറ റോഡിൽ ചരക്ക് ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ കാലത്തായിരുന്നു അപകടം. കർണാടകയിൽ നിന്നു കൊപ്ര ലോഡുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് രണ്ട് മീറ്ററോളം താഴ്ചയിൽ പാതയോരത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ മുൻവശത്തെ ഗ്ലാസ് പൊളിച്ച് രണ്ട് പേരെയും രക്ഷപ്പെടുത്തുകയായിരുന്നു.