കോഴിക്കോട്: ജില്ലയിൽ ഇന്നലെ എട്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട്ടുകാരുടെ എണ്ണം 101 ആയി. 35 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും, 58 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും, ഏഴു പേർ കണ്ണൂരിലും, ഒരാൾ എറണാകുളത്തുമാണ് ചികിത്സയിലുള്ളത്. എന്നാൽ ഇന്നലെ ആർക്കും രോഗമുക്തിയില്ല.

ഇന്നലെ രോഗം സ്ഥിരീകരിച്ച വടകര സ്വദേശി (40) ജൂലായ് ഒന്നിനാണ് സൗദിയിൽ നിന്ന് കണ്ണൂരിലെത്തയത്. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതോടെ സ്രവ സാമ്പിൾ പരിശോധനക്കെടുത്തു. തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലാക്കി. ജൂലായ് ഒന്നിന് സൗദിയിൽ നിന്ന് കണ്ണൂരിലെത്തിയ പുതുപ്പാടി സ്വദേശി (54) രോഗലക്ഷണങ്ങളെ തുടർന്ന് സർക്കാർ വാഹനത്തിൽ കണ്ണൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.

20 ന് കുവൈറ്റിൽ നിന്ന് കണ്ണൂരിലെത്തിയ പയ്യാനക്കൽ സ്വദേശി (35) വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 29ന് ബീച്ച് ആശുപത്രിയില്‍ സ്രവം പരിശോധിച്ചു. തുടർന്ന് രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. 18 ന് കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയ നരിക്കുനി സ്വദേശി (45) വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 30 ന് രോഗലക്ഷണത്തെ തുടർന്ന് ബീച്ച് ആശുപത്രിയിലെത്തി സ്രവം പരിശോധിച്ചു. രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. 30ന് സൗദിയിൽ നിന്ന് കോഴിക്കോട്ടെത്തിയ അഴിയൂർ സ്വദേശിയ്‌ക്ക് (42) റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവായതിനെ തുടർന്ന് സ്രവം പരിശോധിച്ചു. തുടർന്ന് രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. 30ന് സൗദിയിൽ നിന്ന് കോഴിക്കോട്ടെത്തിയ ഏറാമല സ്വദേശിയ്ക്ക് (43) റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവായതോടെ സ്രവ സാമ്പിൾ പരിശോധിച്ചു. തുടർന്ന് രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. 30ന് സൗദിയിൽ നിന്ന് കോഴിക്കോട്ടെത്തിയ ബാലുശ്ശേരി സ്വദേശിയ്ക്ക് (53) റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവായതിനെ തുടര്‍ന്നാണ് സ്രവ പരിശോധന നടത്തിയത്. തുടർന്ന് സർക്കാർ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. രോഗം സ്ഥിരീകരിച്ചതോടെ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 30 ന് ഖത്തറിൽ നിന്ന് കോഴിക്കോട്ടെത്തിയ ഏറാമല സ്വദേശിയ്‌ക്ക് (55) റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവായതിനെ തുടർന്നാണ് സ്രവം പരിശോധിച്ചത്. തുടർന്ന് രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.

കണക്ക് ഇങ്ങനെ

ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികൾ- 101

 ആകെ നിരീക്ഷണത്തിലുള്ളവർ- 17,572

 നിരീക്ഷണം പൂർത്തിയാക്കിയവർ- 52,701

 നിരീക്ഷണത്തിലുള്ള പ്രവാസികൾ- 11,948

 നിരീക്ഷണത്തിലുള്ള ഗർഭിണികൾ- 133