മുക്കം: ഉറവിടമറിയാത്ത കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധന വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും പരിശോധന തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെയാണ് എസ് എ ബി ടെസ്റ്റ്. ആദ്യദിവസം 80 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. വരുംദിവസങ്ങളിലും ടെസ്റ്റ് തുടരും.