death
അബ്ദുല്ല ഹാജി

വടകര: അഴിയൂർ കോറോത്ത് റോഡിലെ കൈതകെട്ടിൽ അബ്ദുല്ല ഹാജി (85) നിര്യാതനായി. കോറോത്ത് റോഡ് ദാറു സലാം അസോസയേഷൻ വൈസ് പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സഫിയ കൊല്ലന്റെവിട. മക്കൾ: അസീസ്, ബഷീർ (ഇരുവരും ദുബൈ), മുനീർ (ഷാർജ), ആയിഷ, സുബൈദ, ഫൗസിയ. മരുമക്കൾ: ടി.പി.അശ്രഫ് (പ്രവാസി ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്), സി.എച്ച്.ബഷീർ(ദുബൈ), എം.കെ.അസീസ്, സുബൈദ (പുന്നോൽ), സാജിത (മോന്താൽ), സുമയ്യ (തലശ്ശേരി).