മുക്കം: കാരശ്ശേരി സർവിസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ അന്താരാഷ്ട്ര സഹകരണ ദിനാചരണം ഡോ.എം.എൻ.കാരശ്ശേരി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ എം.പി.അസ്സയിൻ അദ്ധ്യക്ഷത വഹിച്ചു. കണ്ടൻ പട്ടർചോലയിൽ, ജോസ്‌കുട്ടി അരീക്കാട്ട്, റോസമ്മ കോഴിപ്പാടം, എം.ധനീഷ്, ഒ.സുമ, ഡെന്നി ആൻറണി എന്നിവർ സംസാരിച്ചു. സെമിനാറിൽ എ.പി.മുരളീധരൻ പ്രബന്ധം അവതരിപ്പിച്ചു. മുക്കം സർവിസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹകരണ ദിനാചരണം പ്രസിഡന്റ് പി.ടി.ബാലൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇൻ ചാർജ്ജ് എ.പി. മുഹമ്മദ് കുട്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ടി.കെ.ഷറഫുദ്ദീൻ, ഡയറക്ടർമാരായ ഒ.കെ.ബൈജു, എ.എം.അബ്ദുള്ള, എം.കെ.മുനീർ, വി.എ.നൗഷാദ്, സാഹിർ കല്ലുരുട്ടി, ഇന്റേണൽ ഓഡിറ്റർ ജോഷി തോമസ്, വേണു കല്ലുരുട്ടി, ജിതിൻ പൊറ്റശ്ശേരി, പ്രശാന്ത് കച്ചേരി എന്നിവർ സംബന്ധിച്ചു.