വടകര: കെ.എസ്.എഫ്.ഇ സഹകരണത്തോടെ വിദ്യോദയ വായനശാലയിൽ സ്ഥാപിച്ച ഓൺലൈൻ പഠനകേന്ദ്രം ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇ ഓർക്കാട്ടേരി മാനേജർ പി.കെ സജിത്ത് കുമാർ പഠന കേന്ദ്രത്തിന് എൽ.ഇ.ഡി ടി.വി കൈമാറി. വായനശാല പ്രസിഡന്റ് വി.ഒ.കെ രാജൻ ഏറ്റുവാങ്ങി. വാർഡ് അംഗം ഒ. മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.കെ മനോജൻ സ്വാഗതം പറഞ്ഞു. കെ.പി വിജയൻ, എം. വിജയൻ, ആർ.കെ ഷിജിത്ത് എന്നിവർ സംസാരിച്ചു.