സുൽത്താൻ ബത്തേരി : ആളില്ലാത്ത വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴര പവന്റെ സ്വർണാഭരണങ്ങൾ മോഷ്ട്ടാക്കൾ അപഹരിച്ചു. പുത്തൻകുന്ന് ചരിവ് പുരയിടത്തിൽ തോമസുകുട്ടിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കളവ് പോയത്. വിദേശത്ത് പോയ തോമസുകുട്ടിയും കുടുംബവും ഉടൻ തന്നെ തിരികെവരാമെന്ന് കരുതിയാണ് സ്വർണാഭരണങ്ങൾ അലമാരയിൽ തന്നെ സൂക്ഷിച്ചിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ഇവരുടെ ഒരു ബന്ധു വീട്ടിലെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.