വടകര: കഴിഞ്ഞ വർഷം എയ്ഡഡ് യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകിയ യൂണിഫോമിന്റെ തുക ഭാഗികമായി മാത്രമേ ലഭിച്ചുള്ളൂയെന്ന് കെ.എസ്.ടി.എ വടകര സബ് ജില്ലാ പ്രധാന അദ്ധ്യാപക കൂട്ടായ്മ ആരോപിച്ചു. പ്രധാനാദ്ധ്യാപകർക്ക് ഇത് ബാദ്ധ്യതയാണെന്നും ബാക്കി തുക വേഗം ലഭ്യമാക്കണമെന്നും ഇവർ സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രധാന അദ്ധ്യാപകർക്കുള്ള സർവീസ് ശിൽപശാല ജില്ലാ പ്രസിഡന്റ് ബി. മധു ഉദ്ഘാടനം ചെയ്തു. കെ.കെ രഘുനാഥ് നേതൃത്വം നൽകി. വി.വി വിനോദ്, കെ. അജിത, വി.പി സന്ദീപ്, വി.കെ കരുണാകരൻ, സി.പി മുരളീധരൻ എന്നിവർ സംസാരിച്ചു.