നാദാപുരം: എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി ഇരിങ്ങണ്ണൂർ സൗത്ത് പുനത്തിൽ മുക്ക് നവയുഗ കലാകായിക സമിതി ഓഫീസിൽ ഓൺലൈൻ പഠനകേന്ദ്രം തുറന്നു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം നിർവഹിച്ചു. വിക്ടേഴ്സ് ചാനലിന്റെ ക്ലാസുകൾ ലഭ്യമാക്കുന്നതിനു പുറമെ ശനി, ഞായർ ദിവസങ്ങളിലും ക്ലാസുണ്ടാവും. സംശയങ്ങൾ ദുരീകരിക്കുന്നതിന് അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ചടങ്ങിൽ കെ.സജേഷ് അദ്ധ്യക്ഷത വഹിച്ചു എൻ.എ.നവനീത്, പി.എസ്.പ്രണവ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ടി.പി.ജയേഷ് സ്വാഗതവും അമൽജിത്ത്‌ നന്ദിയും പറഞ്ഞു.