rural-bank
അന്താരാഷ്ട്ര സഹകരണ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ സി.ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് വടകര റൂറൽ ബാങ്ക് 'കാലാവസ്ഥ സംരക്ഷണ പ്രവർത്തനങ്ങളിൽ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക്' എന്ന വിഷയത്തിൽ ഒരുക്കിയ സെമിനാർ ബാങ്ക് മുൻ പ്രസിഡന്റ് സി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ എ. ടി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ അഡ്വ.ഇ.എം.ബാലകൃഷ്ണൻ, സോമൻ മുതുവന, കെ.എം. വാസു, എ.കെ. ശ്രീധരൻ, എൻ.കെ. രാജൻ, പി.എം. ലീന, എ.പി. സതി, അസിസ്റ്റന്റ് ഡയറക്ടർ സാബു ജോസഫ് എന്നിവർ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി കെ.പി. പ്രദീപ്‌ കുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എം.സുനിൽ കുമാർ നന്ദിയും പറഞ്ഞു