പയ്യോളി: ആദ്യകാല നാടക- ചലച്ചിത്ര നടി ഇരിങ്ങൽ നാരായണിയുടെയും കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ.ഗോവിന്ദൻ മാസ്റ്ററുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്‌ മൂരാട് യുവശക്തി തിയറ്റേഴ്സ് ഓൺലൈൻ നാടക-ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. നാടക ഗാനാലാപന മത്സരത്തിൽ ഉപകരണ സംഗീതമില്ലാതെ പാടുന്നതിന്നതിന്റെ വീഡിയോയാണ് അയക്കേണ്ടത്. ഏകപാത്ര നാടകമത്സരത്തിന് വിഷയ നിബന്ധനയില്ല. 5 മുതൽ 10 മിനുട്ട് വരെ ദൈർഘ്യമുള്ള നാടകങ്ങളുടെ എഡിറ്റ് ചെയ്യാത്ത വീഡിയോയാണ് അയക്കേണ്ടത്. നാടകത്തിൽ മ്യൂസിക്, ചമയം, പ്രോപ്പർട്ടി എന്നിവ ഉപയോഗിക്കാം എൻട്രികൾ 9946998546. 9495261626 എന്നീ നമ്പറുകളിൽ അയക്കണം. അവസാന തിയ്യതി ജൂലായ് 10.