ചോറോട് ഈസ്റ്റ്: ചോറോട് ഗ്രാമപഞ്ചായത്തിലെ കിഴക്കൻ മേഖലയിലെ ജനവാസകേന്ദ്രങ്ങളായ കാട്ടിൽമുക്ക് ,വൈക്കിലശ്ശേരി തെരു ഭാഗങ്ങളിൽ ഹൈമാസ്റ്ര് ലൈറ്റുകൾ സ്ഥാപിക്കണമെന്ന് എൽ.ജെ.ഡി ചോറോട് പഞ്ചായത്ത് 10,11 വാർഡ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. തെരുവ് വിളക്കുകൾ ചെറിയ ഇടിമിന്നൽ ഉണ്ടായാൽ പോലും ഉപയോഗശൂന്യമാവുകയാണ്. ചോറോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുളസി ടീച്ചർ , ഷാജി പയോളത്തിൽ , കെ .ടി.കെ.ശേഖരൻ, ആർജവ് ചന്ദ് തുടങ്ങിയവർ പ്രസംഗിച്ചു. കുനിയിൽ സതീശൻ അദ്ധ്യക്ഷത വഹിച്ചു. ജിധിൻ ശേഖർ സ്വാഗതവും എൻ.അമൃത നന്ദിയും പറഞ്ഞു.