പേരാമ്പ്ര: വനസംരക്ഷണം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പുതിയ കെട്ടിടം വീഡിയോ കോൺഫ്രൻസിലൂടെയാണ് മന്ത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ദേവേന്ദ്രകുമാർ വർമ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചാെയത്ത് വൈസ് പ്രസിഡന്റ് കെ. സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഇ. പ്രദീപ് കുമാർ, രാജേഷ് രവീന്ദ്രൻ, ഡോ. ആർ. ആടലരശൻ, എൻ.ടി. സാജൻ, ഗ്രാമപഞ്ചായത്തംഗം ദേവി വാഴയിൽ എന്നിവർ സംസാരിച്ചു. ചീഫ് കൺസർവേറ്റർ ഓഫ്‌ഫോറസ്റ്റ് നോർത്ത് സർക്കിൾ കെ. കാർത്തികേയൻ സ്വാഗതവും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. രാജീവൻ നന്ദിയും പറഞ്ഞു.