കുറ്റ്യാടി: കൂടണഞ്ഞാലും കൂടെയുണ്ട് എന്ന സന്ദേശവുമായി ചെറിയ കുമ്പളം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി
ഉബൈദ് വാഴയിലിന്റെ നേതൃത്വത്തിൽ വി.ടി.റഫീഖ്, അരുൺ കെ.കെ, അജ്ഷാദ് കെ.കെ, കൊള്ളി കുഞ്ഞമ്മദ് എന്നിവർ നേതൃത്വം നൽകി.