കുറ്റ്യാടി: വന മഹോത്സവത്തിന്റെ ഭാഗമായി വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തൈനടലിന് ജാനകിക്കാട്ടിൽ തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം വനം വകുപ്പ് മന്ത്രി കെ. രാജു വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു.
പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ദേവേന്ദ്ര കുമാർ വർമ്മ, ചീഫ് കൺസർവേറ്റർ കെ. കാർത്തികേയൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാജീവൻ, എ.പി.സി.സി.എഫ് (അഡ്മിനിസ്‌ട്രേഷൻ) രാജേഷ് രവീന്ദ്രൻ, റേഞ്ച് ഓഫീസർ കെ.നീതു, പഞ്ചായത്ത് പ്രസിഡന്റ് സതി, സുരേന്ദ്രൻ, അജയൻ ആവള എന്നിവർ പങ്കെടുത്തു.