കോഴിക്കോട്: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കോളിക്കൽ ഇല്ലക്കുന്ന് എസ്.സി. കോളനി റോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കലുള്ളതോട് ഉദ്ഘാടനം ചെയ്തു. 13.8 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മദാരി ജുബൈരിയ അദ്ധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ ഐ.പി അബ്ദുൾ സലാം, വി.പി. സതീഷ് എന്നിവർ സംസാരിച്ചു.