കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് 12 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. വാഹന പരിശോധനയ്ക്കിടെ ലോറിയിൽ ആറ് പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ലോറി ഡ്രൈവറെയും ക്ലീനറെയും പൊലീസ് അറസ്റ്റ് ചെയ്തു. നടുക്കണ്ടി തിരുവമ്പാടി സൈനുദ്ധീൻ (26), തൊട്ടിയിൽ ഹർഷദ് (30) എന്നിവരാണ് അറസ്റ്റിലായത്. കുന്ദമംഗലത്തും ജില്ലയിലെ വിവിധ ഭാഗങ്ങളിലും വിതരണം ചെയ്യാൻ കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിൽ നിന്ന് കല്ലുമായി വന്നതായിരുന്നു ലോറി. കുന്ദമംഗലം എസ്‌.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.