നന്തിബസാർ: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നഷ്ട പരിഹാര വിതരണം വൈകുന്നതിൽ കൊയിലാണ്ടി താലൂക്ക് ദേശീയപാത കർമ്മ സമിതി പ്രതിഷേധിച്ചു. ഒന്നിൽ കൂടുതൽ വിജ്ഞാപനം ഇറക്കിയതിനാൽ കുറഞ്ഞ ഭാഗം സ്ഥലത്തിന്റെ നഷ്ടപരിഹാരം മാത്രം ഇപ്പോൾ കൊടുക്കുന്നുണ്ട്. ഇതിനായി രേഖകൾ സമർപ്പിക്കുന്നവരോട് ബാക്കി സ്ഥലത്തിന്റെ നഷ്ട പരിഹാരത്തിനായി വീണ്ടും രേഖകൾ ആവശ്യപ്പെടുകയാണ്. നോട്ടിഫിക്കേഷന്റെ സാങ്കേതികത്വം മൂലം ഇരകളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. അതിനാൽ ഒറ്റതവണയുള്ള രേഖാസമർപ്പണത്തിൽ അവരുടെ മുഴുവൻ നഷ്ട പരിഹാരവും നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.വി. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ വഹാബ്, നാരായണൻ നമ്പൂതിരി, സലാം ഫർഹത്ത്, പി. കുഞ്ഞമ്മദ്, രവി അമ്പാടി എന്നിവർ സംസാരിച്ചു.