vinod
കുറ്റ്യാടി സി.ഐ.വിനോദ്.സി ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കോഴിക്കോട് റൂറൽ പൊലീസ് നടപ്പാക്കുന്ന കൊവിഡ് ബോധവത്ക്കരണ പരിപാടി കുറ്റ്യാടിയിൽ ആരംഭിച്ചു. ജനങ്ങളെ ബോധവത്ക്കരിക്കുന്ന പോസ്റ്ററുകൾ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ വ്യാപാര സ്ഥാപനങ്ങളിൽ പതിപ്പിച്ചു. കുറ്റ്യാടി എസ്.എച്ച്.ഒ സി. വിനോദ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഒ.വി ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.ജി ഗഫൂർ, ട്രഷറർ ടി. നവാസ്, പി.പി. ആലികുട്ടി, ജമാൽ കിളയിൽ, യൂത്ത് വിംഗ് പ്രസിഡന്റ് എ.കെ. ഷമീർ, വി.വി. ഫാരീസ് കുറ്റിയാടി, ജമാൽ പൊതുകുനി, പ്രമോദ് കുമാർ മയൂര, ഒ.സി. നൗഷാദ്, സമീർ പൂവത്തിങ്കൽ, ഒ.വി ജൗഹർ എന്നിവർ സംസാരിച്ചു.