udf
കായക്കൊടി, ആനായി പാറയിൽ സന്ദർശനം നടത്തിയ യു.ഡി.എഫ്.സംഘം

കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ ആനായി പാറക്കൽ പാറയിൽ ക്വാറി ആരംഭിക്കുന്നതിൽ പരിസരവാസികളുടെ അതൃപ്തി വിലയിരുത്താൻ യു.ഡി.എഫ് പ്രതിനിധി സംഘം സ്ഥലം സന്ദർശിച്ചു. ജനവാസ കേന്ദ്രമായ പ്രദേശത്ത് ക്വാറി തുടങ്ങിയാൽ വീടുകൾക്ക് ഭീഷണിയാകുമെന്ന് സംഘം വിലയിരുത്തി. നാട്ടുകാർ രൂപീകരിച്ച സർവ കക്ഷി ആക്ഷൻ കമ്മിറ്റിക്ക് പിന്തുണ നൽകാൻ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. കെ.കെ. ഉമ്മർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഇ. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. പി.പി. മൊയ്തു, യു.വി. രവി, സി.കെ. പോക്കർ, കെ.പി. പത്മനാഭൻ, വത്സൻ, ടി. സൈനുദ്ദീൻ, ഒ. രവീന്ദ്രൻ, എം.എ. ലതീഫ്, കെ.പി. ബിജു, എ.എഫ് റിയാസ്, സി.കെ. റാഷിദ്, രാജശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഒ.പി. മനോജ് സ്വാഗതവും ഇ. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.