tv
എളമരം കരീം എം.പി നൽകുന്ന ടി.വി കെ.കെ. ലതിക ഏറ്റുവാങ്ങുന്നു

കുറ്റ്യാടി: കുന്നുമ്മലിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ അധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കി. സൗകര്യമില്ലാത്തവർക്ക് സാഗി പഞ്ചായത്ത് എന്ന നിലയിൽ എളമരം കരീം എം.പി ടി.വി നൽകി. ഇലക്ട്രിസിറ്റി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യുവിൽ നിന്നും കെ.കെ. ലതികയും, എം.പിയുടെ പി.എ. പ്രജീഷും ടി.വി ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ, യൂണിയൻ സംസ്ഥാന നേതാക്കളായ പ്രമോദ്, പി.കെ. ചന്ദ്രമോഹൻ, കെ. അജയകുമാർ, കെ.കെ. സുരേഷ്, രാധിക ചിറയിൽ, വിജിലേഷ്, വി. റീന സുരേഷ്, സി.പി. സജിത എന്നിവർ സംസാരിച്ചു.