wash
എക്‌സൈസ് സംഘം കണ്ടെടുത്ത വാഷും വാറ്റുപകരണങ്ങളും


പേരാമ്പ്ര: മേപ്പയ്യൂർ നിടുംപൊയിലിൽ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ 180 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. ആൾസഞ്ചാരമില്ലാത്ത ഇടവഴിയോടു ചേർന്ന് ബാരലിൽ സൂക്ഷിച്ചതായിരുന്നു വാഷ്. പേരാമ്പ്ര എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ.കെ.ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.