 സമ്പർക്കം വഴിയും രോഗബാധ

 ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരൻ ജോലി ചെയ്ത ഫ്ലാറ്രിൽ 5 പേർക്ക് രോഗം

കോഴിക്കോട്: ഭീതി ഉയർത്തി ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇന്നലെ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ ഒരു ഫ്ലാറ്റിൽ 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആരോഗ്യ വകുപ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ഫ്ലാറ്റിലുള്ളവരുടെ സ്രവ പരിശോധന നടത്തിയത്. ഇതിലാണ് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

 പോസിറ്റീവായവർ

1. കട്ടിപ്പാറ സ്വദേശി (34) ജൂൺ 30ന് ഖത്തറിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റിലുംസ്രവ സാമ്പിൾ പരിശോധനയിലും പോസിറ്റീവായതിനാൽ ചികിത്സയിൽ.

2, 3. ചങ്ങരോത്ത് സ്വദേശിനിയും (29) , 4 വയസുള്ള മകളും 24ന് ബഹ്റെയിനിൽ നിന്നെത്തി. ജൂലായ് ഒന്നിന് മകൾക്ക് രോഗലക്ഷണം കണ്ടതിനെ തുടർന്ന് നാദാപുരം ആശുപത്രിയിലെത്തി. പരിശോധനയിൽ ഫലം പോസിറ്റീവായി.

4 . മേപ്പയ്യൂർ സ്വദേശി (17) ജൂൺ 29ന് മംഗലാപുരത്ത് നിന്ന് സ്വന്തം കാറിൽ വീട്ടിലെത്തി. ജൂലായ് ഒന്നിന് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ പോസറ്റീവ്. ചികിത്സയിലാണ്.

5. കീഴരിയൂർ സ്വദേശി (43) ജൂൺ 30ന് ഖത്തറിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസറ്റീവ് ആയതിനെ തുടർന്ന് ജൂലായ് ഒന്നിന് നടത്തിയ സ്രവ പരിശോധനയിലും പോസിറ്രീവായതിനാൽ ചികിത്സയിൽ.

6. പേരാമ്പ്ര സ്വദേശി (47) ജൂൺ 22ന് മസ്‌കറ്റിൽ നിന്ന് കണ്ണൂരെത്തി. ടാക്‌സിയിൽ കോഴിക്കോടേക്ക് വന്നു. ജൂലായ് ഒന്നിന് രോഗലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.

7. കൊയിലാണ്ടി സ്വദേശി (42) ജൂലായ് 2ന് ദോഹയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തി. ഗവ. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനാൽ മെഡിക്കൽ കോളേജിൽ സ്രവ പരിശോധന നടത്തി ഫലം പോസിറ്രീവായതോടെ ചികിത്സയിൽ.

8. കോട്ടൂർ സ്വദേശി (23) ജൂൺ 26ന് ഖത്തറിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തി. ടാക്‌സിയിൽ കോഴിക്കോടേക്ക് വന്നു. ജൂലായ് 2ന് രോഗലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനഫലം പോസിറ്രീവായി.

9. ഓമശ്ശേരി സ്വദേശിനിയായ ഗർഭിണി (22). ജൂലായ് 1ന് റിയാദിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്രവ പരിശോധനയിൽ പോസിറ്രീവ്.

10. താമരശ്ശേരി സ്വദേശി (48) ജൂൺ 25 ന് ദുബായിൽ നിന്ന് കണ്ണൂരെത്തി. സ്വന്തം കാറിൽ കോഴിക്കോടേക്ക് വന്നു. ജൂലായ് 3ന് രോഗലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനഫലം പോസിറ്രീവ്.

11. കായക്കൊടി സ്വദേശി ( 29 )ജൂൺ 28ന് കർണാടകയിൽ നിന്ന് ബൈക്കിൽ വീട്ടിലെത്തി. യാത്രാസമയത്ത് മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ നിന്നെടുത്ത സ്രവ സാമ്പിൾ പോസിറ്റീവായി.

12. കല്ലായി സ്വദേശി (47) ജൂൺ 9ന് ദുബായിൽ നിന്നും കോഴിക്കോടെത്തി. ടാക്‌സിയിൽ വീട്ടിലേക്ക് പോയി. ജൂൺ 30ന് രോഗലക്ഷണത്തെ തുടർന്ന് ബീച്ച് ആശുപത്രിയിലെത്തി. സ്രവ പരിശോധനാഫലം പോസിറ്രീവ്.

13,14,15,16,17 കോഴിക്കോട് കോർപ്പറേഷൻ വെള്ളയിൽ സ്വദേശികളായ 53 വയസുള്ള സ്ത്രീ, 63 വയസുള്ള സ്ത്രീ, 5 വയസുള്ള ആൺകുട്ടി, മൂന്നര വയസുള്ള ആൺകുട്ടി, ഒന്നര വയസുള്ള ആൺകുട്ടി. കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്ത കൊവിഡ് പോസിറ്റീവായ സെക്യൂരിറ്റി ജീവനക്കാരനുമായി സമ്പർക്കമുള്ളവർ.

18. ആഞ്ചേരി സ്വദേശി (32) ജൂൺ 23ന് ഷാർജയിൽ നിന്ന് കോഴിക്കോടെത്തി. ടാക്‌സിയിൽ വീട്ടിലേക്ക് പോയി. ജൂലായ് 1ന് രോഗലക്ഷണത്തെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ പോസിറ്റീവ്.

19. മേപ്പയ്യൂർ സ്വദേശി (24) ജൂൺ14ന് കുവൈറ്റിൽ നിന്ന് കണ്ണൂരെത്തി. ടാക്‌സിയിൽ വീട്ടിൽ വന്നു. ജൂൺ 25 ന് പേരാമ്പ്രയിലെത്തി. സ്രവപരിശോധന നടത്തി. ഫലം പോസിറ്റീവായതിനാൽ ചികിത്സയിൽ.

20. കിഴക്കോത്ത് സ്വദേശിനി (28)ജൂലായ് 2ന് സൗദിയിൽ നിന്ന് കോഴിക്കോടെത്തി റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവ് . സ്രവ സാമ്പിളെടുത്ത് മലപ്പുറത്ത് സി.സി.സിയിൽ നിരീക്ഷണത്തിലായിരുന്നു.

 രോഗമുക്തി 5 പേർക്ക്

എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്ന മടവൂർ സ്വദേശി (25), വെസ്റ്റ്ഹിൽ സ്വദേശി (42) കക്കോടി സ്വദേശി (48), കോടഞ്ചേരി സ്വദേശി (33), മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മണിയൂർ സ്വദേശിനി (25).

ചികിത്സയിലുള്ളവർ - 116

നിരീക്ഷണത്തിലുള്ളവർ - 18029

ആശുപത്രിയിൽ നിരീക്ഷണത്തിൽ - 264

നിരീക്ഷണത്തിലുള്ള പ്രവാസികൾ - 11620