കൂടരഞ്ഞി: കക്കാടംപൊയിൽ ഗവ.എൽ.പി സ്കൂളിന് വേനപ്പാറ സാരഥി ടൂർ ക്ലബ്ബ് പഠനോപകരണങ്ങൾ നൽകി. കൂടരഞ്ഞി പഞ്ചായത്ത് അംഗം കെ.എസ്.അരുൺകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ ഉല്ലാസ് വേനപ്പാറ അദ്ധ്യക്ഷത വഹിച്ചു. സി.ടി.വേലായുധൻ, സോമനാഥൻ കുട്ടത്ത്, ബിജു കൊട്ടാരത്തിൽ, ഷാജി വേനപ്പാറ, ശ്രീജൻ ശിവൻ, ജിത്സൻ കല്ലിടുക്കിൽ, സിബി വേനപ്പാറ എന്നിവർ സംസാരിച്ചു.